ETV Bharat / international

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങൾ സജീവം; പരസ്യ തെളിവെടുപ്പ് തുടങ്ങി - ഡൊണാൾഡ് ട്രംപ് വാര്‍ത്ത

പരസ്പരം പോരടിക്കുന്ന ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കുകൾക്കും ഇത് പുതിയ യുദ്ധമുഖമാണ്. 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് അമേരിക്ക നടന്നടുക്കുന്ന സാഹചര്യത്തിൽ ട്രംപിനെതിരായ തെളിവെടുപ്പിന് ഏറെ പ്രസക്തിയുണ്ട്.

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങൾ സജീവം; പരസ്യ തെളിവെടുപ്പ് തുടങ്ങി
author img

By

Published : Nov 13, 2019, 3:17 PM IST

ഒരു മാസക്കാലം നീണ്ടുനിന്ന രഹസ്യ തെളിവെടുപ്പിന് ശേഷം, പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങൾ പ്രതിപക്ഷ ഡെമോക്രാറ്റുകൾ ശക്തമാക്കി. മുറിയടച്ചിരുന്ന് സാക്ഷിമൊഴികൾ കേൾക്കുന്ന രീതി മാറുകയാണ്. ഇനി തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും. പരസ്പരം പോരടിക്കുന്ന ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കുകൾക്കും ഇത് പുതിയ യുദ്ധമുഖമാണ്. 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് അമേരിക്ക നടന്നടുക്കുന്ന സാഹചര്യത്തിൽ ട്രംപിനെതിരായ തെളിവെടുപ്പിന് ഏറെ പ്രസക്തിയുണ്ട്. ഇതുവരെയുള്ള നീക്കങ്ങൾ ഇംപീച്ച്മെന്‍റിന് അനുകൂലമാണെങ്കിലും തെളിവെടുപ്പുകൾ പൂർണ്ണമായാൽ മാത്രമേ ഇംപീച്ച്മെന്‍റിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ.
ബുധനാഴ്ച മുതൽ പരസ്യ തെളിവെടുപ്പ് നടക്കും. ഇത് ചാനലുകളിലൂടെ കാണാനും കഴിയും. വെള്ളിയാഴ്ചയാണ് മൂന്ന് പ്രധാനസാക്ഷികളുടെ മൊഴിയെടുപ്പ് നടക്കുക. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ, ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കിയെ നിർബന്ധിച്ചു എന്നതാണ് ട്രംപിനെതിരെ ഉയരുന്ന ആരോപണം. അധികാര ദുർവിനിയോഗം നടത്തി, ജോ ബൈഡനെയും ഹണ്ടർ ബൈഡനെയും മുന്നിൽ നിർത്തി രാഷ്ട്രീയക്കളിക്കൊരുങ്ങിയ ട്രംപിനെതിരെ ഡെമോക്രാറ്റുകൾ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
ജോ ബൈഡൻ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായിരുന്ന കാലത്ത്, ഉക്രെനിയൻ പ്രകൃതിവാതക കമ്പനിയുടെ തലപ്പത്തേക്ക്, ഹണ്ടർ ബൈഡനെ നിയമിച്ചിരുന്നു. എങ്ങനെയാണ്, എന്തിനു വേണ്ടിയാണ് ഹണ്ടർ നിയമിതനായത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രംപ് ഫോണിലൂടെ സെലൻസ്കിയോട് ആവശ്യപ്പെടുകയായിരുന്നു.
സെലൻസ്കി വഴങ്ങാത്ത പക്ഷം, സൈനിക സഹായത്തിനായി അമേരിക്ക ഉക്രെയ്ന് നൽകാനിരുന്ന 400 മില്ല്യൺ ഡോളർ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. യു.എസിന്‍റെ ധനസഹായം ഇല്ലാതെ റഷ്യയെ പ്രതിരോധിക്കുക ഉക്രെയ്നെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നിരിക്കെയാണ് ഈ ഭീഷണി. 400 മില്ല്യൺ ഡോളർ ഉക്രെയ്ന് നൽകാൻ യു.എസ് കോൺഗ്രസ് നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും ജൂലൈയിൽ ഈ തുകയുടെ കൈമാറ്റം മരവിപ്പിക്കുകയായിരുന്നു. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന് സെപ്റ്റംബർ മാസത്തിലാണ് ഉക്രെയ്ന് തുക ലഭ്യമാക്കിയത്.
ധനസഹായം എങ്ങനെയാണ് ട്രംപ് മരവിപ്പിച്ചത് എന്നതിന് കൃത്യമായ രേഖകൾ ശേഖരിച്ചാലേ ഡെമോക്രാറ്റുകൾക്ക്, അവർ ഉയർത്തുന്ന ഈ ആരോപണം തെളിയിക്കാൻ കഴിയൂ. പക്ഷേ, ഉന്നത ഉദ്യോഗസ്ഥ പദവി വഹിക്കുന്ന പല നിർണ്ണായക വ്യക്തികളും ഇക്കാര്യം സാക്ഷ്യപ്പെടുത്താൻ തയ്യാറായിട്ടില്ല. രഹസ്യ മൊഴിയെടുപ്പിനായി കഴിഞ്ഞയാഴ്ച 13 സാക്ഷികളോട് എത്താൻ ആവശ്യപ്പട്ടെങ്കിലും രണ്ടുപേർ മാത്രമാണ് മൊഴിയെടുപ്പിനോട് സഹകരിച്ചത്. വൈറ്റ് ഹൗസിലേയും സ്റ്റേറ്റ് ഡിപ്പോർട്ടുമെന്‍റിലേയും വിരമിച്ചവരും ഇപ്പോൾ സർവീസിലിരിക്കുന്നവരുമായ നിരവധി പേർ ട്രംപിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഈ സാക്ഷ്യപ്പെടുത്തലുകളുടെ പദാനുപദ രേഖകൾ കഴിഞ്ഞ ദിവസം ഡെമോക്രാറ്റുകൾ പുറത്തുവിടുകയും ചെയ്തിരുന്നു.
ജൂലൈ 25ന് ഡൊണാൾഡ് ട്രംപ് സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള പരാതി, ഓഗസ്റ്റിൽ വിസിൽ ബ്ളോവർ (രഹസ്യ വിവരം പുറംലോകത്തെ അറിയിക്കുന്ന അജ്ഞാതൻ) ഉയർത്തുന്നതോടെയാണ് ഉക്രെയ്ൻ സംഭവ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ട്രംപ് തന്‍റെ അധികാര പദവി ദുർവിനിയോഗം ചെയ്തു കൊണ്ട് ഒരു വിദേശ രാജ്യത്തെ ഭരണാധികാരിയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിസിൽ ബ്ളോവറുടെ കണ്ടെത്തൽ. പല യു.എസ് ഉദ്യോഗസ്ഥരിൽ നിന്നു ശേഖരിച്ച തെളിവുകളും വിസിൽ ബ്ളോവർ നിരത്തി. ഉദ്യോഗസ്ഥരിൽ പലരും ഇവ സ്ഥിരീകരിക്കുകയും ചെയ്തു. ട്രംപിന്‍റെ ഭാഗത്തു നിന്നുണ്ടായ ഈ അലംഭാവം, ഇംപീച്ച്മെന്‍റ് നടപടി അർഹിക്കുന്ന കുറ്റമാണോ എന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
യു.എസ് ഭരണഘടന അനുസരിച്ച്, കോഴ കൈമാറ്റം, രാജ്യദ്രോഹം, കൊടും കുറ്റകൃത്യങ്ങൾ- എന്നിവ പ്രസിഡന്‍റ് നടത്തുകയാണെങ്കിൽ പ്രതിനിധി സഭയ്ക്ക് പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാമെന്നാണ് വ്യവസ്ഥ. കൊടും കുറ്റകൃത്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൃത്യമായ നിർവ്വചനം ഇല്ലാത്തതിനാൽ പ്രതിനിധികൾക്ക് പ്രസിഡന്‍റ് വരുത്തുന്ന വീഴ്ചകളെ ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്‍റില്‍ ഉൾപ്പെടുത്താം. ആർട്ടിക്കിളിന് കുറ്റപത്രത്തിന്‍റെ സ്വഭാവം തന്നെയാണ്. സെനറ്റിലേക്കയക്കപ്പെടുന്ന ആർട്ടിക്കിളിൻമേൽ വിചാരണ ഉണ്ടാകും. വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിക്കാൻ, മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. യു.എസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗങ്ങളുമാകും ഇംപീച്ച്മെന്‍റ് നടപടിക്ക് നേതൃത്വം വഹിക്കുക. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. പക്ഷെ, ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകളുടെ വാഴ്ചയാണ്. അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ, രണ്ടു പ്രസിഡന്‍റുമാർ ഇതിനു മുമ്പ് ഇംപീച്ച്മെന്‍റ് നേരിട്ടിട്ടുണ്ട്- ആൻഡ്രൂ ജോൺസണും ബിൽ ക്ളിന്‍റണും. കുറ്റ വിചാരണയിലൂടെ പുറത്താക്കപ്പെടുന്ന നടപടിയായ ഇംപീച്ച്മെന്‍റിന് ക്ളിന്‍റൺ വിധേയനായെങ്കിലും ശിക്ഷാവിധികൾ നേരിടേണ്ടി വന്നില്ല.
ഇത്തവണത്തെ ഇംപീച്ച്മെന്‍റിന്‍റെ കാതലായ ഒരു മാറ്റം സാമൂഹ്യ മാധ്യമങ്ങളുടെ സാന്നിധ്യമാണ്. പരസ്യ തെളിവെടുപ്പിൽ ട്രംപ് സ്വയം പ്രതിരോധിക്കാനും വാക്കുകൾ കൊണ്ട് പ്രത്യാക്രമണം നടത്തി മറുപക്ഷത്തെ അപമാനിക്കാൻ ശ്രമിക്കാനുമാണ് സാധ്യത. ജനങ്ങളും കൃത്യമായി തങ്ങളുടെ നിരീക്ഷണങ്ങൾ പങ്കുവെക്കും. പിന്തുടർന്ന് അപമാനിക്കുന്ന രീതിയാണ് നടന്നത് എന്നാണ് ട്രംപിന്‍റെ വാദം. ആ തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ട്രംപ് നടത്തുകയും ചെയ്തു. വിസിൽ ബ്ളോവറെ ഭീഷണിപ്പെടുത്താനോ അപായപ്പെടുത്താനോ പകരം വീട്ടാനോ ശ്രമിക്കരുതെന്ന് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയുടെ ചെയർമാനായ ആഡം ക്ലിഫ് അറിയിച്ചു കഴിഞ്ഞു. ജനപ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസി, തുടക്കത്തിൽ ഇംപീച്ചമെന്‍റിന് എതിരായിരുന്നു. വിസിൽ ബ്ളോവർ പരാതി ഉന്നയിച്ചതിന് ശേഷമാണ് നാൻസി വിഷയത്തിൽ പ്രതികരിച്ചത്. എന്തായാലും ഡൊണാൾഡ് ട്രംപിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത ദിനങ്ങളാണോ എന്ന് വരും ദിവസങ്ങളിലെ സംഭവ വികാസങ്ങൾ സാക്ഷ്യപ്പെടുത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.