കാലിഫോർണിയ: സോഷ്യൽ മീഡിയയിൽ ചർച്ചയായി ആപ്പിളിന്‍റെ പുതിയ ഇമോജികൾ. ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഗർഭമുള്ള പുരുഷന്‍റെ ഇമോജിയാണ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഗർഭമുള്ള വ്യക്‌തി എന്ന ആശയത്തിൽ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായാണ് ഗർഭമുള്ള പുരുഷന്‍റെ ഇമോജി ആപ്പിൾ പുറത്തുവിട്ടത്.
-
New emojis in iOS 15.4 beta https://t.co/BANvmer69K pic.twitter.com/uEDMEpnQWK
— Emojipedia (@Emojipedia) January 27, 2022 " class="align-text-top noRightClick twitterSection" data="
">New emojis in iOS 15.4 beta https://t.co/BANvmer69K pic.twitter.com/uEDMEpnQWK
— Emojipedia (@Emojipedia) January 27, 2022New emojis in iOS 15.4 beta https://t.co/BANvmer69K pic.twitter.com/uEDMEpnQWK
— Emojipedia (@Emojipedia) January 27, 2022
37 പുതിയ ഇമോജികളാണ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രണ്ട് രൂപത്തിലുള്ള ഗർഭമുള്ള പുരുഷന്‍റെ ഇമോജികൾക്കാണ് ഇതിൽ ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത്. ഇവ കൂടാതെ വർണവിവേചനത്തിനെതിരെ വിവിധ നിറത്തിലുള്ള ചർമങ്ങളുള്ള കൈപ്പത്തികൾ കൊണ്ടുള്ള ഹാൻഡ് ഷേക്കുകളുടെ ഇമോജിയും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ: നാസയുടെ ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്ത്; ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലം
സല്യൂട്ട്, കമഴ്‌ത്തിവെച്ച് കൈപ്പത്തി, മലർത്തിവെച്ച കൈപ്പത്തി, കടിച്ചു പിടിച്ച ചുണ്ട്, മുട്ടയുള്ളതും ഇല്ലാത്തതുമായ പക്ഷിക്കൂട്, എക്‌സ് റേ, ഡിസ്കോ ബോൾ, കുമിളകൾ, താമര, തിരിച്ചറിയൽ കാർഡ്, തുടങ്ങി ഒട്ടേറെ രസകരമായ ഇമോജികളും ആപ്പിൾ പുറത്തുവിട്ടിട്ടുണ്ട്.