ന്യൂയോര്‍ക്ക്: 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണം തുടരുകയാണെന്ന് ഫൈസർ. കുട്ടികൾക്കുള്ള വാക്‌സിന്‍റെ വിവിധ ഡോസുകളുടെ ആദ്യ പരീക്ഷണം പൂർത്തിയായി. യുഎസ്, ഫിൻലാൻഡ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ 90 ലധികം സൈറ്റുകളിൽ 4,500 ഓളം പേർക്ക് വാക്‌സിൻ നൽകാൻ ഫൈസർ ഇതിനോടകം തയ്യാറായി കഴിഞ്ഞു.
Also Read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്
യുഎസിലും യൂറോപ്യൻ യൂണിയനിലും 12 വയസിനും അതിൽ മുകളിൽ പ്രായമുള്ളവർക്കും ഫൈസർ/ബയോടെകും നിർമിച്ച വാക്‌സിന് അനുമതി നൽകിയിട്ടുണ്ട്. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്കുള്ള വാകസിൻ രജിസ്ട്രേഷൻ ആരംഭിച്ചു.
10 മൈക്രോഗ്രാം വീതമുള്ള രണ്ട് വാക്സിൻ ഡോസുകളാണ് നൽകുക. ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ വരും ആഴ്‌ചകളിൽ ആരംഭിക്കും. മൂന്ന് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകളാണ് നൽകുക.