വാഷിങ്ടൺ: 12 വയസിന് താഴെയുള്ള കുട്ടികൾക്കും ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാമെന്ന് യുഎസ് . 12 മുതൽ 15 വയസുവരെ ഉള്ളവർക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഉപയോഗിക്കാൻ ഫൈസര്‍ വാക്‌സിൻ ഉപദേശക സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
16 വയസിന് താഴെയുള്ളവർക്കായി ഏതാനും രാജ്യങ്ങളാണ് ഇതിനോടകം ഫൈസര്‍ വാക്സിൻ ഉപയോഗിക്കുന്നത്. കാനഡയിൽ അടുത്തിടെ 12 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരുന്നു. കുട്ടികളിൽ ഫൈസര്‍ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി കാനഡ
കൊവിഡ് പ്രതിസന്ധിയെനേരിടാനുള്ള സുപ്രധാന നിമിഷമാണിതെന്ന് ശിശുരോഗവിദഗ്ദ്ധൻ കൂടിയായ ഫൈസര്‍ സീനിയർ വൈസ് പ്രസിഡന്‍റ് ഡോ. ബിൽ ഗ്രുബർ പറഞ്ഞു. 12 നും 15 നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലധികം പേർക്ക് ഇതിനോടകം വാക്‌സിൻ പരീക്ഷിച്ചു. വാക്‌സിൻ സുരക്ഷിതമാണനെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ളവർ വീടിനകത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.