ന്യൂയോർക്ക്: ലൈഗികാരോപണത്തെത്തുടർന്ന് വിവാദത്തിലായ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമൊ രാജിവച്ചു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലൈംഗികാരോപണങ്ങളിൽ പലതും ശരിവച്ചതിനെ തുടർന്നാണ് ഗവർണറുടെ രാജി. നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമൊ ലൈംഗികമായി ഉപദ്രവിച്ചത്.
കുമൊക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമൊയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു. ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച ഗവർണർ ആരേയും അനാവശ്യമായി സ്‌പർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചിരുന്നു.
179 പേരില്‍ നിന്ന് മൊഴിയെടുത്ത് രണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അഞ്ചു മാസം നീണ്ട അന്വേഷണത്തിലാണ് കുമൊ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ഗവർണർ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.
കുമൊക്കേതിരെ പരാതി നല്‍കിയവര്‍, സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാര്‍ തുടങ്ങി ഗവര്‍ണറുമായി പതിവായി ബന്ധപ്പെട്ടിരുന്നവരില്‍ നിന്നാണ് അന്വേഷണം സംഘം മൊഴിയെടുത്തത്. ഈ മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും കുമൊ നിരവധി പേരെ പീഡിപ്പിച്ചെന്ന് വ്യക്തമാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.