2016ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ തെളിയിക്കാനാകാതെ സ്പെഷ്യൽ കൗൺസിലിന്‍റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണ ചുമതല ഉണ്ടായിരുന്ന സ്പെഷ്യൽ കൗൺസിൽ ഉദ്യോഗസ്ഥൻ റോബർട്ട് മുള്ളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അറ്റോർണി ജനറൽ വില്യം ബാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ച റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ അമേരിക്കൻ കോൺഗ്രസിൽ സമർപ്പിക്കും.
ആരോപണം തെളിയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും എന്നാൽ പ്രസിഡന്‍റ് കുറ്റം ചെയ്തിട്ടില്ലെന്ന് രേഖയിൽ പരമാർശമില്ലെന്നും അറ്റോർണി ജനറൽ റിപ്പോർട്ട് അധികരിച്ച് പറഞ്ഞു.
അതേസമയം കുറ്റവിമുക്തനായി എന്നായുരുന്നു റിപ്പോർട്ട് പുറത്തു വന്നതോടെ ട്രംപിന്‍റെ ട്വീറ്റ്
ഏതായാലും പ്രസിഡന്‍റ് പദവിയിൽ കരിനിഴലായ ആരോപണത്തിൽ ട്രംപിന് ആശ്വാസമാവുകയാണ്. 2016 ലെ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ എതിർ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്‍റണെ പരാജയപ്പെടുത്താൻ റഷ്യ ഇടപെട്ടെന്നാണ് ആരോപണം. 2017 മെയ് മുതൽ 22 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.
റിപ്പോർട്ട് പൊതുജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തണമെന്ന് ജനപ്രതിനിധി സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണം നേരത്തെ തന്നെ ട്രംപും റഷ്യയും തള്ളിയിരുന്നു.