ബ്രസീലിയ: 24 മണിക്കൂറിനിടെ രാജ്യത്ത് 360 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 1,20,800 കടന്നു. രാജ്യത്ത് 16,158 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതർ 38,62,311 ആയി. അതേ സമയം മൂന്ന് മില്യൺ ആളുകൾ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി. ശനിയാഴ്‌ച 41,350 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 758 കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു.
യുഎസിലാണ് കൊവിഡ് സാരമായി ബാധിച്ചിട്ടുള്ളത്. യുഎസിൽ ഇതുവരെ 5.99 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,83,000 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.