വാഷിങ്‌ടൺ: മോഡേണ, ഫൈസർ- ബയോടെക് കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഹൃദയവീക്കം സംഭവിക്കുന്നതായി റിപ്പോർട്ട്. അതേസമയം 30 വയസിന് താഴെയുള്ളവരിൽ ഈ വാക്‌സിനുകളുടെ ഗുണങ്ങൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന അപകടത്തെ മറികടക്കുന്നുവെന്നും സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) നൽകുന്ന വിവരം അനുസരിച്ച് വാക്‌സിന്‍റ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് പ്രധാനമായും പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്.
Also Read:വേഗത്തിലും ചുരുങ്ങിയ ചെലവിലും ; കൊവിഡ് ടെസ്‌റ്റിങ് ടൂൾ വികസിപ്പിച്ച് പ്രൊഫസർ
കൂടാതെ വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കാണിക്കുന്നു. അതിനാൽ വാക്‌സിനെടുത്തവരിൽ നെഞ്ചുവേദന, ശ്വാസം മുട്ടൽ, ഹൃദയമിടിപ്പിന്‍റെ വേഗതയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ (സിഡിസി) പറയുന്നു.
അതേസമയം പാർശ്വഫലങ്ങൾ വളരെ അപൂർവവും വേഗത്തിലുള്ള ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും സിഡിസിയുടെ ഉപദേശകസമിതി അറിയിച്ചിട്ടുണ്ട്. കൂടാതെ ചെറുപ്പക്കാരിൽ ഇത്തരം രോഗലക്ഷണങ്ങൾ ഗുരുതരം അല്ലെന്നും സമിതി വ്യക്തമാക്കി.