വാഷിംഗ്‌ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യയും തിങ്കളാഴ്‌ച കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ഡെലവാറില്‍ ഫൈസര്‍ വാക്‌സിന്‍ ആദ്യ ഡോസാണ് ഇരുവരും സ്വീകരിക്കുകയെന്ന് ബൈഡന്‍റെ വക്താവ് അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബൈഡന്‍ അറിയിച്ചു.
അടുത്ത ആഴ്‌ച തന്നെ നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും ഭര്‍ത്താവും വാക്‌സിന്‍ സ്വീകരിക്കും. അതേസമയം ഡൊണാള്‍ഡ് ട്രംപ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ കൊവിഡ് ബാധിതനായിരുന്ന ട്രംപിന് വൈറ്റ് ഹൗസ് മെഡിക്കല്‍ സംഘത്തിന്‍റെ ശുപാര്‍ശയനുസരിച്ചേ വാക്‌സിന്‍ നല്‍കുകയുള്ളൂ.
വെള്ളിയാഴ്‌ച യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനും ഭാര്യ കാരന്‍ പെന്‍സിനും വാക്‌സിന്‍ നല്‍കിയിരുന്നു. സ്‌പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് മിച്ച് മെക്കോണല്‍ എന്നിവരും നേരത്തെ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി മോഡേര്‍ണ വാക്‌സിനും യുഎസ് അനുമതി നല്‍കിയിട്ടുണ്ട്.