വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ അര്‍പ്പിച്ച് അമേരിക്കയിലെ ബോസ്റ്റണില്‍ റാലി നടത്തി. അമേരിക്കയില്‍ താമസമാക്കിയ ഒരുകൂട്ടം ഇന്ത്യക്കാരാണ് റാലി നടത്തിയത്. ഇവര്‍ ഹാർവാർഡ് സ്ക്വയറിൽ ഒത്തുകൂടിയതായി സംഘാടകർ അറിയിച്ചു.
ഞങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു എന്ന് എഴുതിയ പോസ്റ്ററുകളും ഇവര്‍ കൈയ്യില്‍ കരുതിയിരുന്നു. നിയമം നടപ്പിലാക്കിയതിന് പങ്കെടുത്തവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർലമെന്റിനും നന്ദി പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.