വാഷിങ്‌ടൺ: അടുത്തയാഴ്‌ച ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഒമ്പതാമത് ഇന്ത്യ-യുഎസ് ഡിഫൻസ് ടെക്‌നോളജി ആന്‍റ് ട്രേഡ് ഇനിഷിയേറ്റീവ് (ഡിറ്റിറ്റിഐ) യോഗത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം വർഷാവസാനം 18 ബില്യൺ ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പെന്‍റഗണ്‍ അറിയിച്ചു. ഇന്ത്യയുമായുള്ള സൈനിക ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്കൻ പ്രതിരോധ ഉപസെക്രട്ടറി എലൻ എം. ലോർഡ് പറഞ്ഞു.
ഒന്‍പതാമത് ഇന്ത്യ-യുഎസ് ഡിഫൻസ് ടെക്‌നോളജി ആന്‍റ് ട്രേഡ് ഇനിഷിയേറ്റീവ് (ഡിറ്റിറ്റിഐ) യോഗത്തിൽ പങ്കെടുക്കുന്നതിനായി എലൻ എം. ലോർഡ് അടുത്തയാഴ്‌ച ന്യൂഡൽഹിയിൽ എത്തും. ഉയർന്ന സാങ്കേതിക ഉത്‌പന്നങ്ങൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ന്യൂഡൽഹിക്ക് വിതരണ ശൃംഖലയിൽ കൂടുതൽ കാര്യക്ഷമത അനുവദിച്ചിട്ടുണ്ടെന്നും എലൻ എം. ലോർഡ് കൂട്ടിച്ചേർത്തു.