വാഷിംഗ്‌ടണ്‍: ഇന്ത്യ - ചൈന അതിർത്തി തർക്കം പ്രസിഡന്‍റ് ജോ ബൈഡന്‍ ഭരണകൂടം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി. അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ ശ്രമത്തിൽ യു.എസിന് ആശങ്കയുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഇത്തരം അതിര്‍ത്തി തർക്കം ചർച്ച ചെയ്യുന്നതിനും സമാധാനപരമായി പരിഹരിക്കുന്നതിനും പിന്തുണ അറിയിക്കുന്നു. രാജ്യങ്ങളുടെ ബന്ധം അസ്ഥിരപ്പെടുത്തുന്നത് ശുഭകരമല്ലെന്നും ജെൻ സാക്കി പറഞ്ഞു. കിഴക്കൻ ലഡാക്കില്‍ ഇന്ത്യ - ചൈന തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മില്‍ 14-ാം റൗണ്ട് ചർച്ച നടക്കാനിരിക്കെയാണ് പരാമര്‍ശം.
ALSO READ: പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; അവയവമാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്‌പ്പ്
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 12 നാണ് ഇന്ത്യ - ചൈന അതിര്‍ത്തി ചര്‍ച്ച. കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയുടെ സമീപത്തെ ചുഷുൽ - മോൾഡോ മീറ്റിങ് പോയിന്‍റിലാണ് രാജ്യങ്ങളുടെ കൂടിക്കാഴ്‌ച.