വാഷിങ്ടണ്‍: താലിബാനെ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ ആരേയും വിശ്വസിക്കുന്നില്ലെന്ന മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനായി താലിബാന്‍ നിയമസാധുത തേടുകയും നയതന്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടെ വാഗ്‌ദാനങ്ങള്‍ മുന്നോട്ട് വച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്.
'അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഫ്‌ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ട്. അത് അവര്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചതാണോയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം,' ബൈഡന്‍ പറഞ്ഞു.
അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്. ഇതുവരെ അമേരിക്കന്‍ സൈന്യത്തിനെതിരെ താലിബാന്‍ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാൻ ഒരു അടിസ്ഥാന തീരുമാനമെടുക്കണം. അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും താലിബാൻ ശ്രമിക്കുമോ? 100 വർഷമായി ഒരു ഗ്രൂപ്പും ഇതുവരെ ചെയ്യാത്ത കാര്യമാണത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ താലിബാന് സാമ്പത്തികം, വ്യാപാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതൽ സഹായം ആവശ്യമായി വരുമെന്നും ബൈഡന്‍ പറഞ്ഞു.
Read more: അഫ്‌ഗാനിലെ രക്ഷാദൗത്യം: സൈന്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് ബൈഡന്‍