ETV Bharat / international

കാനഡയില്‍ ഡോറിയന്‍ ചുഴലിക്കാറ്റ്; വ്യാപക മണ്ണിടിച്ചില്‍

author img

By

Published : Sep 8, 2019, 4:54 PM IST

ഡോറിയൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോവ സ്കോട്ടിയയിൽ വ്യാപക മണ്ണിടിച്ചില്‍. മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഡോറിയന്‍ ചുഴലിക്കാറ്റിനെ കാറ്റഗറി രണ്ടിലേക്ക് ഉയര്‍ത്തിയിരുന്നു.

മണ്ണിടിച്ചിലുണ്ടാക്കി ഡോറിയൻ ചുഴലിക്കാറ്റ് കാനഡയിൽ

ഒട്ടാവ: ഡോറിയൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക മണ്ണിടിച്ചില്‍. അതിവേഗ കാറ്റും ഉയർന്ന തിരമാലകളും കനത്ത മഴയുമാണ് ഹാലിഫാക്സിനടുത്ത് മണ്ണിടിച്ചിലുണ്ടാക്കുന്നത്. മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ശനിയാഴ്ച ഡോറിയന്‍ ചുഴലിക്കാറ്റിനെ കാറ്റഗറി ഒന്നില്‍ നിന്നും കാറ്റഗറി രണ്ട് ആയി ഉയർത്തിയിരുന്നു.

കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തില്‍ വീശുമെന്നും തിരമാലകൾ 15 മീറ്റർ വരെ ഉയരത്തിൽ എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 4,89,000 ആളുകൾ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ മറ്റ് പ്രവിശ്യകളിലും ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളും വെള്ളപ്പൊക്കവും ഉണ്ടാകാമെന്ന് പ്രവചനമുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.