വാഷിങ്ടണ്‍: ചൈനയിലെ വുഹനയില്‍ നിന്നും കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ എത്തിയ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ ഓറഞ്ച് കൗണ്ടിലെ ആരോഗ്യ സംരക്ഷണ ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ (സി.ഡി.സി) ആണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
രോഗ ലക്ഷണം കാണിച്ചയാളെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയില്‍ പുരോഗമനം ഉണ്ട്. രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതേസമയം നേരിട്ട് രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, ചുമ, ശ്വാസംമുട്ടല്‍, തലവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.