കാലിഫോർണിയ: കാലിഫോർണിയ ഓറഞ്ചിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ നാല് പേർ കൊല്ലപ്പെട്ടു. അക്രമിയടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:30നാണ് സംഭവം.
സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടൻ തന്നെ ഓറഞ്ച് പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.