ന്യൂയോർക്ക്: ആഗോളതലത്തിൽ 4,33,28,174 ൽ അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 11,59,009 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 3,19,00,636 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച അമേരിക്കയിൽ 88,89,179 ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,30,510 ൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
തണുപ്പ് കാലത്ത് അണുബാധയുടെ തോത് വർദ്ധിക്കുമെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകൾ വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കണമെന്നും കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ പുതുതായി 45,149 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകിരിച്ചു. ഇന്ത്യയിലെ ആകെ രോഗികള്‍ 79,09,960 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 480 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 1,19,014 ആയി. ആകെ സജീവമായ കേസുകൾ 6,53,717 ആണ്. ആകെ 71,37,229 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,105 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആർടി-പിസിആർ ടെസ്റ്റുകളേക്കാൾ വേഗത്തിൽ ഫലം അറിയുന്നതും എന്നാൽ കൃത്യത കുറഞ്ഞതുമായ ആന്‍റിജൻ ടെസ്റ്റുകളാണ് ഇന്ത്യയിൽ രോഗം നിർണയിക്കാൻ കൂടുതലായി ഉപയോഗിക്കുന്നത്.