വാഷിങ്ടണ്‍: മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടന്നു വരുന്നതായി നാഷണല്‍ ഇന്‍റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. നാഷ് വെയിലിലെ വാന്‍റര്‍ബിറ്റ് യൂണിവേഴ്സിറ്റിയിലാണ് ട്രയല്‍ നടന്നതെന്ന് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തു.
കൃത്യമായ അനുപാതത്തിലാണ് മരുന്ന് നല്‍കിയതെന്ന് ഹില്‍ റിപ്പോര്‍ട്ട് ചെയ്തു . ദിനപ്രതി 200 മില്ലി ഗ്രാം മരുന്ന് രണ്ട് തവണയായി അഞ്ച് മുതല്‍ എട്ട് വരെ ദിവസങ്ങളിലാണ് നല്‍കുക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍ നേരത്ത അംഗീകിരിച്ചിരുന്നു.
അമേരിക്കയില്‍ 450,000 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. 16267 പേര്‍ മരിച്ചു. ജോണ്‍ ഹോക്കിന്‍സ് യൂണിവേഴ്സിറ്റിയാണ് കണക്ക് പുറത്ത് വിട്ടത്.