ETV Bharat / international

അതിര്‍ത്തിയിലെ അമേരിക്കൻ സൈനിക വിന്യാസം പിന്‍വലിക്കണമെന്ന് കാനഡ - border during pandemic

കൊവിഡ്-19 പശ്ചാത്തലത്തില്‍ അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ഇരു സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് കാനഡ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

യുഎസ്  കാനഡ  സൈനിക വിന്യാസം  കാനഡ  വാള്‍സ്ട്രീറ്റ് ജേര്‍ണല്‍  Canada  border during pandemic  കൊവിഡ്-19
യുഎസ് കാനഡ അതിര്‍ത്തിയിലെ സൈനിക വിന്യാസം പിന്‍വലിക്കണമെന്ന് കാനഡ
author img

By

Published : Mar 27, 2020, 12:42 PM IST

ടൊറന്റോ: യുഎസ്- കാനഡ അതിര്‍ത്തിയില്‍ സൈന്യത്തെ നിയോഗിക്കാനുള്ള നിര്‍ദ്ദേശം തീര്‍ത്തും അനാവശ്യമാണെന്ന് കനേഡിയൻ ഭരണകൂടം. കൊവിഡ്-19 പശ്ചാത്തലത്തിലാണ് അതിര്‍ത്തി അടയ്ക്കാൻ അമേരിക്ക തീരുമാനമെടുത്തത്. അതിര്‍ത്തി അടക്കുന്നത് ഇരു സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് കനേഡിയൻ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇതിന് പിന്നാലെ ട്രംപ് ഭരണകൂടം പദ്ധതി ഉപേക്ഷിച്ചതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ് ഹൗസ് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലുള്ളത് സൈനികവല്‍ക്കരിക്കാത്ത അതിര്‍ത്തിയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.