ETV Bharat / international

കൊവിഡ് 19; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ - California first coronavirus death

കാലിഫോര്‍ണിയയില്‍ 53 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്

കാലിഫോര്‍ണിയ അടിയന്തരാവസ്ഥ  കാലിഫോര്‍ണിയ കൊവിഡ് 19  കാലിഫോര്‍ണിയ കൊറോണ വൈറസ്  കൊറോണ വൈറസ് മരണം  കാലിഫോര്‍ണിയ ഗവര്‍ണര്‍  ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം  കൊറോണ അടിയന്തരാവസ്ഥ  California emergency  California first coronavirus death  California corona virus
കൊവിഡ് 19; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ
author img

By

Published : Mar 5, 2020, 12:29 PM IST

വാഷിങ്‌ടണ്‍ ഡിസി: കൊവിഡ് 19 ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചതോടെ കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് 19 കേസുകൾ തിരിച്ചറിയുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും സര്‍ക്കാര്‍ നടപടികളെടുത്തതായും ഗവര്‍ണര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് റോസ്‌വില്ലെയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന പ്ലേസര്‍ കൗണ്ടി സ്വദേശിയാണ് ബുധനാഴ്‌ച രാവിലെ മരിച്ചത്. വയോധികനായ ഇയാൾക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും മെക്‌സിക്കോയിലേക്കുള്ള കപ്പല്‍ യാത്രാ മധ്യേയാണ് രോഗം ബാധിച്ചത്. കാലിഫോര്‍ണിയയില്‍ 53 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം വാഷിങ്‌ടണില്‍ കൊവിഡ് 19നെ തുടര്‍ന്ന് പത്താമത്തെ മരണവും സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.