ബ്രസീലിയ: ബ്രസീലിൽ കൊവിഡ് മരണങ്ങളുടെ എണ്ണം 131,600 കവിഞ്ഞു. ഒരാഴ്ചയ്ക്കിടെ 4,000 മരണങ്ങൾ രജിസ്റ്റർ ചെയ്തതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 415 പുതിയ മരണങ്ങളും 14,768 പുതിയ കേസുകളും ബ്രസീലില്‍ സ്ഥിരീകരിച്ചു. ബ്രസീലിലെ മൊത്തം കൊറോണ വൈറസ് മരണസംഖ്യ 131,625 ആണ്, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,330,455 ആണ്.
കൊവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ച രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 194,000 കൊവിഡ് മരണങ്ങൾ യുഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.