ബ്രസീലിയ: ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,381 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗ ബാധിതർ 14,043,076 ആയി. 3321 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 378,003 ആണ്.
യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത രാജ്യമാണ് ബ്രസീൽ. ഫെബ്രുവരിയിൽ ആരംഭിച്ച പുതിയ അണുബാധയിൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.