വാഷിങ്ടൺ: ഇന്തോനേഷ്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സാങ്കേതിക വിദഗ്‌ധരുടെ സഹായം തുടർന്നും ഉണ്ടാകുമെന്ന് അമേരിക്കൻ വിമാന കമ്പനി ബോയിങ് അറിയിച്ചു. ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെ -182 ൽ സഞ്ചരിച്ചിരുന്ന ജീവനക്കാരുടെയും യാത്രക്കാരുടെയും നിര്യാണത്തിൽ ഞങ്ങൾ അതീവ ദുഖിതരാണെന്ന് ബോയിങ് കമ്പനി അറിയിച്ചു.
വിമാനത്തിൻ്റെ ഓട്ടോ ത്രോട്ടിലുകൾക്ക് അപാകതയുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യയിലെ ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജനുവരി ഒൻപതിനാണ് ശ്രീവിജയ എയറിൻ്റെ ഫ്ലൈറ്റ് എസ്‌ജെ -182 എന്ന ബോയിങ് 737-500 വിമാനം ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. 62പേരായിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്.