അൽ ഖ്വയ്ദ മുന്‍തലവൻ ബിൻ ലാദന്‍റെ മകൻ ഹമാസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്ല്യണ്‍ ഡോളര്‍( ഏതാണ്ട് ഏഴ് കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളുടെ നേതാവായി ലാദന്‍റെ മകൻവളർന്നു വരുന്നെന്ന്കണ്ടെത്തിയാണ് അമേരിക്കന്‍ നടപടി.
30 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഹമാസ് ബിൻ ലാദനെ രണ്ട് വർഷം മുമ്പാണ് അമേരിക്കആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കയെയും സഖ്യ കക്ഷികളെയും നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിന്‍റെ നിരവധി ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.
അഫ്ഗാൻ - പാകിസ്ഥാൻ അതിർത്തിയിൽ കഴിയുന്ന ഇയാള്‍ ഇറാനിലേക്ക് മാറാൻ സാധ്യതയുണ്ടെന്നുംമധ്യ ഏഷ്യയിലെവിടെയും താവളമുണ്ടാക്കാമെന്നും അമേരിക്ക കരുതുന്നു. 2001 ലെവേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനായി വിമാനം റാഞ്ചിയവരിൽ ഒരാളായ മുഹമ്മദ് അത്തയുടെ മകളെയാണ് ഹമാസ് വിവാഹം ചെയ്തിരിക്കുന്നത്. ഇറാനിൽ അമ്മയുടെ അടുത്ത് ഏറെക്കാലം ചെലവഴിച്ച ഹമാസിന്‍റെ വിവാഹം അവിടെ വച്ചായിരുന്നുവെന്നാണ് വിവരം.
പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് 2011 ൽ അമേരിക്ക ബിൻ ലാദനെ വധിക്കുമ്പോള്‍ തന്‍റെ പിൻഗാമിയായി മകൻ ഹമാസ് വരുമെന്നസൂചന ലാദൻ നൽകിയിരുന്നതായാണ് അമേരിക്കൻ വൃത്തങ്ങള്‍ പറയുന്നത്