വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഫോണിലൂടെയായിരുന്നു ലോക നേതാക്കളുടെ ചര്‍ച്ച. താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ മറ്റൊരു ലോക നേതാവുമായി ചര്‍ച്ച നടത്തുന്നത്.
അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ പൊതു സമീപനം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച ജി-7 നേതാക്കളുടെ വെർച്വൽ മീറ്റിങ് വിളിക്കാന്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ ഭാവിയില്‍ അഫ്‌ഗാനിസ്ഥാന് സഹായവും പിന്തുണയും നല്‍കുന്നതിനെ കുറിച്ച് സഖ്യകക്ഷികളുമായി ഏകോപനം വേണമെന്ന് നേതാക്കൾ സമ്മതിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അഫ്‌ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സൈനികരുടേയും നയതന്ത്ര ഉദ്യോഗസ്ഥരുടേയും ധൈര്യത്തെയും തൊഴില്‍ പരമായ മികവിനേയും ഇരുവരും അഭിനന്ദിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Read more: താലിബാന് ശക്തമായ താക്കീതുമായി യു.എസ്