വാഷിംഗ്‌ടണ്‍: യുഎസില്‍ ടെലിവിഷന്‍ പ്രചരണത്തിനായി റെക്കോര്‍ഡ് തുക ചെലവഴിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. യുഎസിന്‍റെ ചരിത്രത്തില്‍ തന്നെ ടെലിവിഷന്‍, ഡിജിറ്റല്‍ പരസ്യ പ്രചരണത്തിനായി റെക്കോര്‍ഡ് തുക ചെലവാക്കിയ ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍. അഡ്വര്‍ട്ടൈസിങ് അനലിറ്റിക്‌സിന്‍റെ കണക്ക് പ്രകാരം മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ജോ ബൈഡന്‍ 582 മില്ല്യണ്‍ ഡോളറിലധികമാണ് പ്രചരണം തുടങ്ങിയതിന് ശേഷം ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. കഴിഞ്ഞ ആഴ്‌ച മാത്രം ജോ ബൈഡന്‍റെ ടീം 45 മില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്.
നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി അവസാന 10 ദിവസങ്ങളിലെ പ്രചരണത്തിനായി 57 മില്ല്യണ്‍ ഡോളര്‍ കൂടി നീക്കിവെച്ചിരിക്കുകയാണ് ജോ ബൈഡന്‍ പക്ഷം. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ട്രംപ് പക്ഷം ചെലവഴിച്ചിരിക്കുന്നത് 342 മില്ല്യണ്‍ യുഎസ് ഡോളറാണ്. ഫോണിക്‌സ്, അരിസോണ, ഷാര്‍ലറ്റ്, നോര്‍ത്ത് കരോലിന, ഡെസ് മോയിന്‍സ്, ലോവ എന്നിവിടങ്ങളിലാണ് പരസ്യ പ്രചരണം കൂടുതലായി നടക്കുന്നത്.