ETV Bharat / international

യുഎസിന് സന്ദർശനാനുമതി നിഷേധിച്ച് ചൈന

author img

By

Published : Apr 23, 2020, 6:33 PM IST

കൊവിഡ് ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മറ്റ് പ്രദേശങ്ങൾ എന്നിവ സന്ദർശിക്കാൻ അനുവാദം നൽകണമെന്ന് യുഎസ് ഗവൺമെന്‍റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

China denied permission to America  America to investigate Coronavirus origin  Wuhan Institute of Virology  Secretary of State Mike Pompeo  കൊവിഡ് ഉത്ഭവം അന്വേഷിക്കാൻ യുഎസിന് സന്ദർശാനുമതി നിഷേധിച്ച് ചൈന  യുഎസിന് സന്ദർശാനുമതി നിഷേധിച്ച് ചൈന  കൊവിഡ് ഉത്ഭവം  വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
കൊവിഡ്

വാഷിങ്ടൺ: അമേരിക്കൻ ശാസ്ത്രജ്ഞൻമാർക്ക് ചൈന സന്ദർശനാനുമതി നിഷേധിച്ചു. കൊവിഡ് ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മറ്റ് പ്രദേശങ്ങൾ എന്നിവ സന്ദർശിക്കാൻ അനുവാദം നൽകണമെന്ന് യുഎസ് ഗവൺമെന്‍റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ഷി ജിൻപിങ് സർക്കാർ കൂടുതൽ സുതാര്യതമാകേണ്ടതിനെ കുറിച്ച് സംസാരിക്കവേയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡിനെ സംബന്ധിച്ച പല കാര്യങ്ങളും ഇപ്പോഴും അജ്ഞാതമാണ്. മഹാമാരിയെ പിടിച്ചുകെട്ടാൻ അതിന്‍റെ ഉറവിടെ എന്താണെന്ന് അറിഞ്ഞേ മതിയാകൂ. ആ സുതാര്യത കൈവരിക്കേണ്ടത് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഉത്തരവാദിത്തമാണ്. അവർ അത് ചെയ്യുന്നില്ല. ലോകാരോഗ്യസംഘടനയുടെ പരാജയം മറ്റ് രാജ്യങ്ങളും തിരിച്ചറിയാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും പോംപിയോ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനാ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥാനമൊഴിയുന്നതുൾപ്പെടെ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും യുഎസ് നിർത്തുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.