പോർട്ട്ലാൻഡ്: മഞ്ഞിനിടയിൽ കൂടി മരക്കൊമ്പുകൾ ശേഖരിക്കുന്ന രണ്ട് ബീവറുകളുടെ രസകരമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പോർട്ട്‌ലാൻഡിലെ ഒറിഗോൺ മൃഗശാലയിലെ ബീവറുകളാണ് മഞ്ഞ് ആസ്വദിച്ച് മരക്കൊമ്പുകൾ ശേഖരിക്കുന്നത്. ഫിൽബർട്ട്, മേപ്പിൾ എന്നീ പേരുകളിലറിയപ്പെടുന്ന ഈ ബീവറുകൾ ഒറിഗോണിലെ പ്രധാന ആകർഷണമാണ്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായാണ് ബീവറുകളുടെ ജന്മദേശം. റോഡന്‍റ് വർഗത്തിൽപ്പെടുന്ന ബീവറുകൾ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും വടക്കേ അമേരിക്കയിലെയും യുറേഷ്യയിലെയും ഏറ്റവും വലുതുമായ റോഡന്‍റുകളാണ്.
രാത്രി ജീവിയായ ഇവ ദിവസത്തിലെ മിക്കവാറും സമയവും ഭക്ഷണം കഴിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്.