കാന്‍ബറ: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശി. ബ്രോക്കൺ ഹിൽ പട്ടണം പൊടിയിൽ പൊതിഞ്ഞു. പ്രദേശത്തിന്‍റെ ചില ഭാഗങ്ങളിൽ കാഴ്ച 200 മീറ്ററായി കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
തെക്കൻ ഓസ്‌ട്രേലിയയിലും വിക്ടോറിയ സംസ്ഥാനങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം തവണയാണ് കൊടുങ്കാറ്റ് നഗരത്തെ ബാധിക്കുന്നത്.