ETV Bharat / international

ബഹിരാകാശയാത്രികന്‍ മൈക്കൽ കോളിൻസ് അന്തരിച്ചു

author img

By

Published : Apr 29, 2021, 8:53 AM IST

ക്യന്‍സറിന് ദീർഘനാളായി ചികിത്സയിലായിരുന്നു. മരണവിവരം അദ്ദേഹത്തിന്‍റെ കുടുംബം സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോളിന്‍സ് അപ്പോളോ 11 ദൗത്യത്തിന്‍റെ കമാൻഡ് മൊഡ്യൂൾ പൈലറ്റുമായിരുന്നു.

Apollo 11 astronaut Michael Collins passes away at 90  washington  michael collins  space astronaut  ബഹിരാകാശയാത്രികന്‍ മൈക്കൽ കോളിൻസ് അന്തരിച്ചു.  വാഷിങ്ടൺ  മൈക്കൽ കോളിൻസ്
ബഹിരാകാശയാത്രികന്‍ മൈക്കൽ കോളിൻസ് അന്തരിച്ചു.

വാഷിങ്ടൺ: ചന്ദ്രനിലേക്കുള്ള അപ്പോളോ 11 ദൗത്യത്തിന്‍റെ കമാൻഡ് മൊഡ്യൂൾ പൈലറ്റും നാസയുടെ ബഹിരാകാശയാത്രികനുമായ മൈക്കൽ കോളിൻസ് (90) അന്തരിച്ചു. ക്യന്‍സറിന് ദീർഘനാളായി ചികിത്സയിലായിരുന്നു.

മരണവിവരം അദ്ദേഹത്തിന്‍റെ കുടുംബം സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. നാസയിൽ ഏഴു വർഷക്കാലമാണ് കോളിന്‍സ് തന്‍റെ ഔദ്യോഗിക ജീവിതം ചെലവഴിച്ചത്. "അപ്പോളോ 11 ദൗത്യ ബഹിരാകാശയാത്രികന്‍റെ മരണത്തിൽ ഞങ്ങൾ ദുഃഖിക്കുന്നു.

അദ്ദേഹം മനുഷ്യരാശിയുടെ ആദ്യ യാത്ര മറ്റൊരു ചക്രത്തിന്‍റെ ഉപരിതലത്തിലേക്ക് നയിക്കുകയും പുത്തന്‍ തലമുറക്ക് പ്രചോദനമാവുകയും ചെയ്തു", എന്ന് നാസ ട്വിറ്ററിൽ കുറിച്ചു. ഇറ്റലിയിൽ ജനിച്ച കോളിൻസ് വ്യോമസേന പൈലറ്റായി സേവനമനുഷ്ടിക്കുകയും തുടർന്ന് ജെമിനി പ്രോഗ്രാമിന്‍റെ ബഹിരാകാശയാത്രികനുമായി. ബഹിരാകാശ പാതയിലൂടെ സഞ്ചരിക്കുന്ന മൂന്നാമത്തെ അമേരിക്കക്കാരനാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.