ETV Bharat / international

ഇറാന്‍റെ ആക്രമണം യു.എസ് സ്ഥിരീകരിച്ചു; എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് - അമേരിക്ക ഇറാന്‍

ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയാണ്  മിസൈല്‍ ആക്രമണം

മിസൈല്‍ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു; എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ്

author img

By

Published : Jan 8, 2020, 12:40 PM IST

വാഷിങ്ടണ്‍: ഇറാഖിലെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എല്ലാം നന്നായി പോകുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തിന്‍റ് നാശനഷ്ടം വിലയിരുത്തി വരികയാണ്. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

  • All is well! Missiles launched from Iran at two military bases located in Iraq. Assessment of casualties & damages taking place now. So far, so good! We have the most powerful and well equipped military anywhere in the world, by far! I will be making a statement tomorrow morning.

    — Donald J. Trump (@realDonaldTrump) January 8, 2020 " class="align-text-top noRightClick twitterSection" data=" ">
വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാംവട്ട ആക്രമണം തുടങ്ങിയെന്നും അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്ക മാത്രമാവും ഉത്തരവാദിയെന്നാണ് ഇറാന്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്. അതിനിടെ, അമേരിക്കന്‍ വിമാന കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കി. ഇറാന്‍ - യുഎസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്‍റ് ക്രൂഡ് വില വീണ്ടും 70 ഡോളര്‍ കടന്നു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.