വാഷിംങ്‌ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവര്‍തന്നെ മുന്‍കൈ എടുത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യയുടെ ഐക്യരാഷ്‌ട്ര സഭാ പ്രതിനിധി ദിമിത്രി പൊളിയാന്‍സ്‌കി. ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ കഴിഞ്ഞ ദിവസം കശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കൗണ്‍സില്‍ അംഗം കൂടിയായ റഷ്യയുടെ പ്രതിനിധിയുടെ പ്രതികരണം.
-
UNSC discussed #Kashmir in closed consultations. Russia firmly stands for the normalisation of relations between #India and #Pakistan. We hope that differences between them will be settled through bilateral efforts based on the 1972 Simla Agreement and the 1999 Lahore Declaration
— Dmitry Polyanskiy (@Dpol_un) January 15, 2020 " class="align-text-top noRightClick twitterSection" data="
">UNSC discussed #Kashmir in closed consultations. Russia firmly stands for the normalisation of relations between #India and #Pakistan. We hope that differences between them will be settled through bilateral efforts based on the 1972 Simla Agreement and the 1999 Lahore Declaration
— Dmitry Polyanskiy (@Dpol_un) January 15, 2020UNSC discussed #Kashmir in closed consultations. Russia firmly stands for the normalisation of relations between #India and #Pakistan. We hope that differences between them will be settled through bilateral efforts based on the 1972 Simla Agreement and the 1999 Lahore Declaration
— Dmitry Polyanskiy (@Dpol_un) January 15, 2020
ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തില്‍ കശ്‌മീര്‍ വിഷയം ചര്‍ച്ചയായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1972 ലെ സിംല കരാര്‍, 1999ലെ ലാഹോര്‍ പ്രഖ്യാപനം തുടങ്ങിയവ മുന്‍നിര്‍ത്തി ഇരു രാജ്യങ്ങളും തമ്മില്‍ രമ്യതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദിമിത്രി പൊളിയാന്‍സ്‌കി ട്വീറ്റ് ചെയ്‌തു.
ചൈനയും പാകിസ്ഥാനും മുന്‍കൈ എടുത്താണ് കശ്‌മീര്‍ വിഷയം സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്‌തത്. കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ധാക്കിയതിന് അഞ്ച് മാസത്തിന് ശേഷമാണ് വിഷയം സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി തിരിച്ചതിനെതിരെ ചൈനയും രംഗത്തെത്തിയിരുന്നു.