വാഷിംഗ്‌ടൺ: അമേരിക്കയിലെ നാഷ്‌വില്ലിന് സമീപം വിമാനം തകർന്ന് തടാകത്തിൽ വീണു. ഏഴുപേർ മരിച്ചെന്ന് സംശയിക്കുന്നതായി അധികൃതർ. വില്യം ജെ. ലാറ, ഗ്വെൻ എസ്. ലാറ, ജെനിഫർ ജെ. മാർട്ടിൻ, ഡേവിഡ് എൽ. മാർട്ടിൻ, ജെസീക്ക വാൾട്ടേഴ്‌സ്, ജോനാഥൻ വാൾട്ടേഴ്‌സ്, ബ്രാൻഡൻ ഹന്ന എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടാകുമ്പോൾ ഏഴു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 11 മണിയോടെ സ്‌മിർന എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് റുഥർഫോർഡ് കൗണ്ടി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആഷ്‌ലി മക്‌ഡൊണാൾഡ് പറഞ്ഞു.
യുഎസിൽ വിമാനം തകർന്ന് തടാകത്തിൽ വീണു - plane crashes
അപകടം ഉണ്ടാകുമ്പോൾ ഏഴു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.