ഫെയർബാങ്ക്സ്: യുഎസില്‍ കൊവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് വിപരീത ഫലം അനുഭവപ്പെട്ടതായി അധികൃതർ. നാവ് വീക്കം, പരുക്കൻ ശബ്ദം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ഇവർക്ക് അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഫെയർബാങ്ക്സിൽ വ്യാഴാഴ്ച വാക്സിൻ സ്വീകരിച്ച ശേഷം ഏകദേശം 10 മിനിറ്റിനകം ഇവരിൽ വിപരീത ഫലങ്ങൾ കണ്ടുതുടങ്ങി.
ഇതേതുടർന്ന്, ഫെയർബാങ്ക്സ് മെമ്മോറിയൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് രണ്ട് ഡോസ് എപിനെഫ്രിൻ ഇവർക്ക് നൽകുകയും ആറുമണിക്കൂറിനുശേഷം ഇവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കൊവിഡ് രോഗികളുടെ കഷ്ടപ്പാടുകളും മരണവും താൻ നേരിട്ട് കണ്ടാതാണെന്നും കൊവിഡ് ബാധിച്ച ആളുകളെ അപേക്ഷിച്ച് ഞാൻ അനുഭവിച്ചത് ഒന്നുമല്ലെന്നും വാക്സിന്‍ സ്വീകരിച്ച സ്ത്രീ പ്രതികരിച്ചു. ഇതിന് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകയ്ക്കും പ്രതികൂല ലക്ഷണങ്ങൾ കണ്ടിരുന്നു. നാഫൈലക്സിസ് ബാധിച്ച ആരോഗ്യ പ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.