മെക്‌സിക്കോ: മെക്‌സിക്കോയില്‍ കുറ്റകൃത്യങ്ങൾ ശക്‌തമായി തുടരുന്ന ജലിസ്‌ക മേഖലയില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി. ഗ്വാദലാജറ നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിലെ ശവക്കുഴിയില്‍ നിന്നുമാണ് 29 മൃതദേഹങ്ങൾ കണ്ടെത്തിയത്. നാല് മൃതദേഹം തിരിച്ചറിഞ്ഞതായി പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. എൺപത് അടി മുതല്‍ 155 അടി വരെ ആഴമുള്ള ശവകുഴിയില്‍ അധികൃതര്‍ പരിശോധന നടത്തി വരികയാണ്. ഡിസംബറില്‍ തൊട്ടടുത്തുള്ള മറ്റൊരു ശവകുഴിയില്‍ നിന്നും 50 മൃതദേഹമാണ് കണ്ടെത്തിയത്.
നവംബറില്‍ 31 മൃതദേഹവും പരിസരത്തുള്ള ശവകുഴിയില്‍ നിന്നും കണ്ടെത്തി. നവംബര്‍ മുതല്‍ എൺപതിനുമേല്‍ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ജനുവരി- നവംബര്‍ മാസത്തിനുള്ളില്‍ ജലിസ്‌കോയില്‍ നിന്നും 2500 കൊലപാതകങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തതായി അധികൃതര്‍ വ്യക്തമാക്കി.