വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വാൻകൂവറിൽ ലൈബ്രറിക്ക് സമീപം കത്തി ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണ സംഘത്തിലെ സർജന്‍റ് ഫ്രാങ്ക് ജാങ് പറഞ്ഞു.
കത്തിയുമായി ഓടിയ അക്രമി വഴിയില്‍ വന്നവരെയെല്ലാം കുത്തി വീഴ്‌ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ സ്റ്റീവ് മോസോപ്പ് പറഞ്ഞു. കനേഡിയൻ പൊതു സുരക്ഷാ മന്ത്രി ബിൽ ബ്ലെയർ സംഭവത്തിൽ അപലപിച്ചു.