മൊഗാദിഷു : രണ്ട് ദിവസമായി സൊമാലിയയിൽ നടന്ന ഏറ്റുമുട്ടലിൽ 50 അൽ-ഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം. ഹിരൻ, മിഡിൽ ഷാവെൽ, ലോബർ ഷാബെൽ മേഖലകളിലെ അൽ-ഷബാബ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തതായും സൊമാലി നാഷണൽ ആർമി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൽ-ഷബാബ് തീവ്രവാദികളെ ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സേന അറിയിച്ചു. ജൂൺ 14ന് സൈനിക നീക്കം നാലാം ആഴ്‌ചയിലേക്ക് കടന്നതോടെ തീവ്രവാദികൾക്ക് കനത്ത നഷ്‌ടങ്ങളാണ് നേരിടേണ്ടി വരുന്നത്.
അൽ-ഖ്വയ്‌ദയുമായി ബന്ധപ്പെട്ട ഈ തീവ്രവാദ ഗ്രൂപ്പിന് പലപ്പോഴായി അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ നഷ്‌ടപ്പെട്ടിരുന്നു. എങ്കിലും അവർക്ക് ഇപ്പോഴും സൊമാലിയയിൽ ആക്രമണം നടത്താൻ സാധിക്കുന്നുണ്ട്.