ഇദായി ചുഴലിക്കാറ്റ് വ്യാപകനാശനഷ്ടമുണ്ടാക്കിയ മൊസബിക്കിയിൽ കോളറ ഭീഷണി . 1700 പേർക്ക് കോളറ ബാധിച്ചതായാണ് റിപ്പോർട്ട് . സ്ഥലത്ത് ലോകരോഗ്യ സംഘടനട പ്രതിരോധ കുത്തിവെപ്പു പരിപാടികള്‍ വ്യാപകമാക്കി.
ആറു ദിവസത്തെ മെഡിക്കൽ ക്യാമ്പാണ്
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ദിവസത്തെ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ഇദായി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബെയ്റയിൽ കോളറ ബാധിച്ച് മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. ബെയ്റ, ബുസി എന്നീ ജില്ലകളിൽ 900,000 പേർക്ക് കോളറയ്ക്കെതിരെ പ്രതിരോധ ശേഷി ചികിത്സ ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 700 പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളറ 1700 പേർക്ക് പകർന്നതോടെയാണ് കോളറ വാക്സിനേഷന്‍ ക്യാമ്പയ്ൻ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ചത്.
കഴിഞ്ഞ മാസം 14-നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇദായി ചുഴലിക്കാറ്റ് വീശിയടിച്ചത്. രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇദായി ചുഴലിക്കാറ്റെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി വ്യക്തമാക്കിയിരുന്നു.