ETV Bharat / international

ഐഎന്‍എസ്‌ ജലാശ്വ മഡഗാസ്‌കര്‍ തീരത്ത്

ഇന്ത്യന്‍ നാവിക സേനയുടെ അഞ്ചംഗ സംഘം രണ്ടാഴ്‌ചയാണ് പരിശീലനമാണ് നല്‍കുന്നത്.

author img

By

Published : Mar 13, 2021, 12:48 PM IST

Indian Naval Ship  port of Antsiranana  port of Madagascar  Malagasy Special Forces  ഐഎന്‍എസ്‌ ജലാശ്വ  മഡഗാസ്‌കര്‍ തീരം  മലഗാസി സേനയ്‌ക്ക് പ്രത്യേക പരിശീലനം  ഇന്ത്യന്‍ നാവിക സേന  ജലാശ്വ മഡഗാസ്‌കര്‍ തീരത്ത്‌
ഐഎന്‍എസ്‌ ജലാശ്വ മഡഗാസ്‌കര്‍ തീരത്ത്; മലഗാസി സേനയ്‌ക്ക് പ്രത്യേക പരിശീലനം നല്‍കും

ആന്‍റ്‌നാനറീവോ: ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ്‌ ജലാശ്വ മഡഗാസ്‌കര്‍ തീരത്തെത്തി. മലഗാസി പ്രത്യേക സേനയ്‌ക്ക് പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായാണ് ജലാശ്വ മഡഗാസ്‌കറിലെത്തിയത്. ഇന്ത്യന്‍ നാവിക സേനയുടെ അഞ്ചംഗ സംഘം രണ്ടാഴ്‌ചയാണ് പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ അഭയ്‌ കുമാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്.

പ്രതിരോധ മേഖലയില്‍ ഇന്ത്യയും മഡഗാസ്‌കറും തമ്മില്‍ മികച്ച സഹകരണമാണ് പുലര്‍ത്തുന്നത്. 2018ല്‍ നടന്ന ഇന്ത്യന്‍ രാഷ്ട്രപതിയുടെ മഡഗാസ്‌കര്‍ സന്ദര്‍ശനത്തിലാണ് പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നത്. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന ഏയ്‌റോ ഇന്ത്യ 2021 പരിപാടിയിലും ഐഒആര്‍ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവിലും മേജര്‍ ജനറല്‍ ലിയോണ്‍ ജീന്‍ റിച്ചാര്‍ഡ്‌, മഡഗാസ്‌കര്‍ പ്രതിരോധ മന്ത്രി എന്നിവര്‍ പങ്കെടുത്തിരുന്നു. പരിശീലന പരിപാടിക്ക്‌ ശേഷം പ്രധാനമന്ത്രിയുടെ മിഷന്‍ സാഗര്‍ എന്ന ദൗത്യത്തിന് കീഴില്‍ ക്ഷാമം അനുഭവിക്കുന്ന ദക്ഷിണ മഡഗാസ്‌കറില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.