നയ്‌റോബി (കെനിയ): ശക്‌തമായ മഴയെത്തുടര്‍ന്ന് കെനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം അറുപതായി. കാണാതായവരില്‍ ഏഴു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേര്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ അകപ്പെട്ട് മരണപ്പെടുകയായിരുന്നു. മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.
ശനിയാഴ്‌ച രാത്രി 2.30 നാണ് കെനിയയുടേയും, ഉഗാണ്ടയുടേയും അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ പോകോട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങളാണ് മേഖലയിലുണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. ദുരന്തനിവാരണത്തിനും, രക്ഷാപ്രവര്‍ത്തനുമായി വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ദുരന്ത നിവാരണ സേനയ്‌ക്ക് പുറമേ, സൈന്യവും, പൊലീസും ദുരന്തമേഖലയിലെത്തിയിട്ടുണ്ട്. നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ രക്ഷാപ്രവര്‍ത്തകര്‍ അപടകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.