തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും (Vijay Deverakonda) സാമന്തയും (Samantha Ruth Prabhu) ഒന്നിക്കുന്ന ചിത്രം 'കുഷി'യുടെ (Kushi) ചിത്രീകരണം പൂർത്തിയായി. പല കാരണങ്ങളാല്‍, ഏറെനാള്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കുകയാണ്. ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ശിവ നിര്‍വാണയാണ് (Shiva Nirvana) 'കുഷി' സംവിധാനം ചെയ്‌തിരിക്കുന്നത്. 'മജിലി, നിന്നു കോരി, ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശിവ നിര്‍വാണ. മൈത്രി മുവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 'പുഷ്‌പ'യ്‌ക്ക് ശേഷം മൈത്രി മുവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'കുഷി'. സെപ്‍റ്റംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്. തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
'ഹൃദയം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഹിഷാം അബ്‌ദുള്‍ വഹാബാണ് 'കുഷി'യിലെ ഗാനങ്ങൾക്കായി സംഗീതം ഒരുക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് 'കുഷി'. ചിത്രത്തിലെ 'ആരാധ്യ'യെന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ മലയാളം പതിപ്പിനായി കെ എസ് ഹരിശങ്കറും ശ്വേതയുമാണ് ഗാനം ആലപിച്ചത്.
-
It is a wrap for #Kushi ❤️🔥
— Mythri Movie Makers (@MythriOfficial) July 15, 2023 " class="align-text-top noRightClick twitterSection" data="
Post-production in full swing 💥💥
In cinemas on 1st September 2023 in Telugu, Hindi, Tamil, Kannada, and Malayalam ❤️@TheDeverakonda @Samanthaprabhu2 @ShivaNirvana @HeshamAWMusic @saregamasouth pic.twitter.com/7l1qHMuwh7
">It is a wrap for #Kushi ❤️🔥
— Mythri Movie Makers (@MythriOfficial) July 15, 2023
Post-production in full swing 💥💥
In cinemas on 1st September 2023 in Telugu, Hindi, Tamil, Kannada, and Malayalam ❤️@TheDeverakonda @Samanthaprabhu2 @ShivaNirvana @HeshamAWMusic @saregamasouth pic.twitter.com/7l1qHMuwh7It is a wrap for #Kushi ❤️🔥
— Mythri Movie Makers (@MythriOfficial) July 15, 2023
Post-production in full swing 💥💥
In cinemas on 1st September 2023 in Telugu, Hindi, Tamil, Kannada, and Malayalam ❤️@TheDeverakonda @Samanthaprabhu2 @ShivaNirvana @HeshamAWMusic @saregamasouth pic.twitter.com/7l1qHMuwh7
മലയാളി താരം ജയറാമും (Jayaram) വിജയ് ദേവരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. മുരളി ജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
കശ്‌മീര്‍ ആയിരുന്നു 'കുഷി'യുടെ പ്രധാന ലൊക്കേഷന്‍. 30 ദിവസത്തോളമാണ് കശ്‌മീരില്‍ ഷൂട്ടിങ് നടന്നത്. കൂടാതെ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ദാല്‍ തടാകം, പഹല്‍ഗാം എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു.
അതേസമയം 'ലൈഗർ' (Liger) ആണ് വിജയ് ദേവരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം. പുരി ജഗന്നാഥ് (Puri Jagannadh) സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും (Mike Tyson) അഭിനയിച്ചിരുന്നു. എന്നാല്‍ തിയേറ്ററില്‍ കാര്യമായ ഓളം സൃഷ്‌ടിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. ബോളിവുഡ് താരം അനന്യ പാണ്ഡെ (Ananya Panday) ആയിരുന്നു ചിത്രത്തിലെ നായിക. മണി ശര്‍മയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.
'ശാകുന്തളം' (Shaakuntalam) ആണ് സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഗുണശേഖര്‍ സംവിധാനം ചെയ്‌ത ഈ ചിത്രം കാളിദാസന്‍റെ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. മലയാളത്തിലെ യുവ താരം ദേവ് മോഹൻ (Dev Mohan) ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഏപ്രില്‍ 14ന് റിലീസിനെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ തിളങ്ങാനായില്ല.