ETV Bharat / entertainment

'തകർപ്പൻ ലുക്ക്'; 'കൽക്കി 2898 എഡി' ടീസറിന് കയ്യടിച്ച് എസ്എസ് രാജമൗലി - Deepika Padukone

കഴിഞ്ഞ ദിവസമാണ് പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ടീസറും റിലീസ് ചെയ്‌തത്.

SS Rajamouli applauds Kalki 2898 AD Teaser  SS Rajamouli  Kalki 2898 AD Teaser  Kalki 2898 AD  Project K  പ്രൊജക്‌ട് കെ  കൽക്കി 2898 എഡി  പ്രഭാസ്  Prabhas  നാഗ് അശ്വിൻ  Nag Ashwin  സയൻസ് ഫിക്ഷൻ  science fiction  എസ്എസ് രാജമൗലി  കൽക്കി 2898 എഡി ടീസറിന് കയ്യടിച്ച് എസ്എസ് രാജമൗലി  പ്രഭാസും ദീപിക പദുക്കോണും  Deepika Padukone  കൽക്കി 2898 എഡി ടീസർ
Kalki 2898 ADKalki 2898 AD
author img

By

Published : Jul 22, 2023, 9:59 PM IST

നാഗ് അശ്വിന്‍റെ (Nag Ashwin) സംവിധാനത്തില്‍ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രം, 'പ്രൊജക്‌ട് കെ' (Project K) എന്നറിയപ്പെട്ടിരുന്ന 'കൽക്കി 2898 എഡി'യുടെ ടീസർ (Kalki 2898 - AD Teaser) കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്ത് വന്ന ടീസർ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ടീസറിനെ അഭിനന്ദിച്ച് സംവിധായകൻ എസ്‌എസ് രാജമൗലി (SS Rajamouli) രംഗത്ത് എത്തിയിരിക്കുകയാണ്.

SS Rajamouli applauds Kalki 2898 AD Teaser  SS Rajamouli  Kalki 2898 AD Teaser  Kalki 2898 AD  Project K  പ്രൊജക്‌ട് കെ  കൽക്കി 2898 എഡി  പ്രഭാസ്  Prabhas  നാഗ് അശ്വിൻ  Nag Ashwin  സയൻസ് ഫിക്ഷൻ  science fiction  എസ്എസ് രാജമൗലി  കൽക്കി 2898 എഡി ടീസറിന് കയ്യടിച്ച് എസ്എസ് രാജമൗലി  പ്രഭാസും ദീപിക പദുക്കോണും  Deepika Padukone  കൽക്കി 2898 എഡി ടീസർ
'കൽക്കി 2898 എഡി' ടീമിനെ അഭിനന്ദിച്ച് എസ്എസ് രാജമൗലി

എസ്‌എസ് രാജമൗലിയുടെ 'ബാഹുബലി' പ്രഭാസ് (Prabhas) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രഭാസിന്‍റെ ഭൂരിഭാഗം ആരാധകരെയും പോലെ പ്രമുഖ സംവിധായകൻ എസ്എസ് രാജമൗലിയിലും ടീസർ ഏറെ മതിപ്പുളവാക്കി. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ടീസർ പങ്കുവച്ചാണ് എസ്എസ് രാജമൗലി 'കൽക്കി 2898 എഡി' ടീമിനെ അഭിനന്ദനം അറിയിച്ചത്.

'മികച്ച വർക്ക് നാഗി, വൈജയന്തി മൂവീസ്. ഒരു ആധികാരിക ഫ്യൂച്ചറിസ്റ്റിക് സിനിമ സൃഷ്‌ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ നിങ്ങൾ അത് സാധ്യമാക്കിയിരിക്കുകയാണ്...' - എന്ന അടിക്കുറിപ്പോടെയാണ് എസ്എസ് രാജമൗലി ടീസർ പങ്കുവച്ചത്. ചിത്രത്തിന്‍റെ റിലീസിനായി രാജമൗലി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്റ്റോറിയില്‍ നിന്നും വ്യക്തമാണ്. 'തകർപ്പൻ ലുക്ക്... ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു... റിലീസ് തിയതി...# കൽക്കി 2898എഡി' എന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രഭാസും ദീപിക പദുക്കോണും (Deepika Padukone) ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ടീസറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. പ്രശസ്‌തമായ സാന്‍ ഡീഗോ കോമിക് കോണ്‍ 2023ൽ ആണ് സിനിമയുടെ ടൈറ്റിലും ടീസറും റിലീസ് ചെയ്‌തത്.

'പ്രൊജക്റ്റ് കെ ഇനി കൽക്കി 2898 എഡിയാണ്. നമ്മുടെ ലോകത്തേക്കുള്ള ഒരു ചെറിയ കാഴ്‌ച ഇതാ' - എന്ന് കുറിച്ചുകൊണ്ടാണ് 'കൽക്കി 2898 എഡി'യുടെ ടീസർ നിർമാതാക്കാളായ വൈജയന്തി മൂവീസ് (Vyjayanthi Movies) സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. റാണ ദഗുബാട്ടിയയുടെ സ്‌പിരിറ്റ് മീഡിയ (Rana Daggubati's Spirit Media) 'കൽക്കി 2898 എഡി'യുടെ അന്താരാഷ്‌ട്ര വിപണന - വിതരണ പങ്കാളിയാണ്. ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് സിനിമയുടെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. 2898ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന സൂചനയാണ് ടീസര്‍ നൽകുന്നത്. അതേസമയം 'കല്‍ക്കി 2898 എഡി' ഒരു ടൈം ട്രാവല്‍ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രഭാസിനും ദീപിക പദുക്കോണിനും പുറമെ കമൽഹാസൻ (Kamal Haasan), അമിതാഭ് ബച്ചൻ (Amitabh Bachchan) എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ ദിഷ പടാനിയും (Disha Patani) ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം പ്രഭാസിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ചരിത്ര വിജയം നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.