മുംബൈ: പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സെയ്‌ഫ് അലി ഖാന്‍റെ സഹോദരിയും ബോളിവുഡ് നടിയുമായ സോഹ അലി ഖാൻ. സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടാറുള്ള താരം ഒരു ഫിറ്റ്നസ് പ്രേമി കൂടിയാണ്. വർക്കൗട്ടിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും താരം തയ്യാറാകാറില്ല.
ഇപ്പോഴിതാ തന്‍റെ വ്യായാമ ദിനചര്യങ്ങളിലെ ചില ക്ലിപ്പുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഇന്നലെയാണ് താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫിറ്റ്നസ് ഫ്രീക്ക് വിഡിയോ ആരാധകർക്കായി പുറത്തുവിട്ടത്. ശീർഷാസനം അഥവാ ഹെഡ്സ്റ്റാൻഡ് യോഗ ചെയ്യുന്ന ക്ലിക്കാണ് താരം പങ്കുവച്ചത്. രസം എന്തെന്നാൽ താരം ആദ്യമായാണ് ഹെഡ്സ്റ്റാൻഡ് ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'ഞാൻ ഫിറ്റും ശക്തയുമാണെന്നായിരിക്കും നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് എന്ന് എനിക്കറിയാം. പക്ഷെ, ഇത് എന്‍റെ ആദ്യത്തെ ഹെഡ്സ്റ്റാൻഡാണ്!! എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്‌തത്. സോഹയുടെ വർക്കൗട്ട് വീഡിയോ ഷെയർ ചെയ്‌തതിന് തൊട്ടുപിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോയും താരം നാല് ദിവസം മുൻപ് പങ്കുവച്ചിരുന്നു.