‘ബിഗ് ബോസ്’ മലയാളം 4ലെ ഏറ്റവും ശക്‌തരായ മൽസരാർഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്‌ണൻ. കേരളക്കരയാകെ ഒരുപാട് ആരാധകർ റോബിനുണ്ട്. ബിഗ് ബോസിൽ നിന്നും പാതി വഴിയിൽ പുറത്തായെങ്കിലും സീസൺ 4ൽ നിന്നും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒരേയൊരു മൽസരാർഥി റോബിനായിരിക്കും. തൻ്റെ കരിയറിൽ താൻ ആശിച്ചതൊക്കെ ഒന്നൊന്നായി നേടിയെടുക്കുന്നതിൻ്റെ തിരക്കിലാണ് ആരാധകരുടെ സ്വന്തം ഡോക്‌ടർ മച്ചാൻ.
- " class="align-text-top noRightClick twitterSection" data="
">
തൻ്റെ സിനിമ സംവിധാനം ചെയ്യാനുള്ള ഏറെ നാളത്തെ ആഗ്രഹം നേടിയെടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് റോബിൻ. താൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലൽ പങ്കുവച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്‌ണൻ. ‘രാവണയുദ്ധം’ എന്നാണ് സിനിമക്ക് റോബിൻ പേരിട്ടിരിക്കുന്നത്. ശങ്കർ ശർമയാണ് സിനിമയിലെ സംഗീതം കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വേണു ശശീധരൻ ലേഖ, ശംഭു വിജയകുമാർ-പോസ്റ്റർ ഡിസൈൻ, നിർമ്മാണം ഡിആർആർ (ഡോ റോബിൻ രാധാകൃഷ്ണൻ) താൻ തന്നെ തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടായേക്കാം എന്ന് റോബിൻ തന്നെ മുൻപ് അറിയിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
റോബിൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ നരച്ച മുടിയിയുമായി, ചോരക്കറ പറ്റിയ ജീൻസ് ജാക്കറ്റ് ധരിച്ച്, രണ്ട് കൈകളിലും വാച്ച് ധരിച്ച്, തീക്ഷ്‌ണമായ കണ്ണുകളോടെ ചോര കിനിയുന്ന നെറ്റിയുമായി നിൽക്കുന്ന റോബിനെയാണ് കാണാൻ സാധിക്കുന്നത്. പോസ്റ്റിനു കീഴെ റോബിൻ ആരാധകരുടെ കമൻ്റുകൾ കുമിഞ്ഞു കൂടി. റോബിൻ്റെ പ്രതിശ്രുത വധുവും, നടിയും, മോഡലുമായ ആരതി പൊടിയുടെ കമൻ്റാണ് അതിൽ ഏറ്റവും പ്രധാനം.
അവസാനം സിനിമയുടെ വിവരം റോബിൻ പങ്കുവച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ആരതി. നീണ്ടനാളത്തെ ഇരുവരുടെയും പ്രണ്യത്തിനു ശേഷം ഈ അടുത്താണ് റോബിൻ്റെയും ആരതിയുടെയും വിവാഹ നിശ്‌ചയം കഴിഞ്ഞത്. റോബിന് ആരാധകരെ പോലെ തന്നെ ഏറെ ശത്രുക്കളും ഡിജിറ്റൽ ലോകത്തുണ്ട്. അതും റോബിൻ്റെ പോസ്റ്റിൻ്റെ കമൻ്റ് ബോക്‌സിൽ വ്യക്തമാണ്. ഒരുപാട് പേർ റോബിൻ്റെ പോസ്റ്റിനു കീഴെ വെറുപ്പുളവാക്കുന്ന രീതിയിൽ കമൻ്റ് ചെയ്യുന്നുണ്ട്. താൻ സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുകയാണെന്നും റോബിൻ ഈയടുത്ത് പറഞ്ഞിരുന്നു. രണ്ടര വർഷം കഴിഞ്ഞാൽ ഞാൻ സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നും, പല രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും തന്നെ ഇതിനായി സമീപിച്ചിരുന്നെന്നും റോബിൻ പറഞ്ഞിരുന്നു.
also read:ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ റിക്രൂട്ട്, 'റോബിൻ രാധാകൃക്ഷ്‌ണൻ'
ലോകേഷ് കനകരാജിന് നന്ദി അറിയിച്ചും ഈ അടുത്ത് റോബിൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. റോബിൻ ലോകേഷ് കനകരാജിൻ്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമാകാൻ പോകുകയാണെന്നും ആ സമയത്ത് വാർത്ത പരന്നിരുന്നു. പിന്നീട് അതിനെപറ്റി റോബിൻ പ്രതികരിച്ചിട്ടില്ല. ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് ഇത്രനാളായിട്ടും റോബിൻ്റെ ആരാധകരിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.