ETV Bharat / entertainment

Ranbir Kapoor's Animal Movie Song: 'ആനിമലി'ലെ ആദ്യ ഗാനമെത്തി ; ഹൃദയം കവർന്ന് രൺബീറും രശ്‌മികയും - Ranbir Kapoor Animal Movie

Ranbir Kapoor, Rashmika Mandanna starring Animal: 'ആനിമൽ' ഡിസംബര്‍ 1ന് തിയേറ്ററുകളിലേക്ക്.

അനിമലിലെ ആദ്യ ഗാനമെത്തി  Ranbir Kapoors Animal Movie Song  Ranbir Kapoors Animal  ഹൃദയം കവർന്ന് രൺബീറും രശ്‌മികയും  Ranbir Kapoor Rashmika Mandanna starring Animal  അനിമൽ ഡിസംബര്‍ 1ന് തിയേറ്ററുകളിലേക്ക്  അനിമൽ ഡിസംബര്‍ 1ന്  Animal Movie first Song out  Animal Movie  Ranbir Kapoor Animal Movie  അനിമൽ
Ranbir Kapoor's Animal Movie Song
author img

By ETV Bharat Kerala Team

Published : Oct 12, 2023, 3:06 PM IST

'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത് രൺബീര്‍ കപൂറും രശ്‌മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ആനിമൽ'. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് (Ranbir Kapoor's Animal Movie Song out). 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ബോളിവുഡിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ജാം 8' മ്യൂസിക് സ്റ്റുഡിയോ ആണ് ഈ ഗാനം കമ്പോസ് ചെയ്‌തിരിക്കുന്നത്. പ്രണയാതുരമായ മെലഡി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

രൺബീർ- രശ്‌മിക താരജോഡികളുടെ കെമിസ്‌ട്രി തന്നെയാണ് ഗാനരംഗത്തിൽ ഹൈലൈറ്റാവുന്നത് (Ranbir Kapoor and Rashmika Mandanna starring Animal Movie). അതേസമയം 'പെണ്ണാളെ' (Pennaale) എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളം പതിപ്പും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം പതിപ്പിനായി മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കപിൽ കപിലൻ, പ്രീതം എന്നിവർ ചേർന്നാണ് ആലാപനം.

ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. അനില്‍ കപൂര്‍, തൃപ്‌തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഭൂഷണ്‍ കുമാറിന്‍റെയും കൃഷന്‍ കുമാറിന്‍റെയും ടി- സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഡിസംബര്‍ 1ന് തിയേറ്ററുകളിൽ ആനിമൽ റിലീസിനെത്തും. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. അമിത് റോയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് ആനിമലിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

മനംകവർന്ന് അനിരുദ്ധിന്‍റെ മെലഡി; തരംഗമായി ലിയോയിലെ 'അന്‍പെനും': ദളപതി വിജയ്‌ (Vijay) ആരാധകരെ ആവേശത്തിലാഴ്‌ത്തി കഴിഞ്ഞ ദിവസമാണ് 'ലിയോ'യിലെ ഗാനം പുറത്തിറങ്ങിയത് (Leo New Song). മാസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഗാനത്തിന്‍റെ വരവ്. 'ലിയോ'യ്‌ക്കായി കാത്തിരുന്നവരെ സംഗീത സംവിധായകന്‍ അനിരുദ്ധിന്‍റെ പുതിയ സമ്മാനം ആവേശത്തിലാക്കി.

READ MORE: Vijay Anirudh Ravichander Melody മനംകവർന്ന് അനിരുദ്ധിന്‍റെ മെലഡി; തരംഗമായി ലിയോയിലെ അന്‍പെനും

അനിരുദ്ധ് തന്‍റെ സ്ഥിരം ഹിറ്റ് ഫാസ്‌റ്റ് മാസ് നമ്പറുകളില്‍ നിന്നും വ്യത്യസ്‌തമായി ഏവരുടെയും ഹൃദയം കവരുന്ന മെലഡി ഗാനവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത് (Anirudh Ravichander Melody from Leo). ലിയോ'യിലെ 'അന്‍പെനും' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Leo lyric video Anbenum). ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത് (Leo third single).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.