ETV Bharat / entertainment

അഭ്യൂഹങ്ങള്‍ക്ക് വിരാമം; പരിനീതി ചോപ്രയും രാഘവ് ചദ്ദയും വിവാഹിതരാകുന്നു - ഏറ്റവും പുതിയ വാര്‍ത്ത

മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ വച്ച് ഇരുവരും പരസ്‌പരം മോതിരം കൈമാറും എന്നാണ് റിപ്പോര്‍ട്ട്

Raghav Chadha  Parineeti Chopra  Raghav Chadha Parineeti Chopra  Raghav Chadha Parineeti Chopra wedding date  Raghav Chadha Parineeti Chopra news  Raghav Chadha Parineeti Chopra engagement  പരിനീതി ചോപ്ര  രാഘവ് ചദ്ദ  മോതിരം കൈമാറും  ഡല്‍ഹി  ആം ആദ്‌മി പാര്‍ട്ടി  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അഭ്യൂഹങ്ങള്‍ക്ക് വിരാമം; പരിനീതി ചോപ്രയും രാഘവ് ചദ്ദയും കൈകോര്‍ക്കാനൊരുങ്ങുന്നു
author img

By

Published : May 9, 2023, 3:41 PM IST

ന്യൂഡല്‍ഹി: ആരാധകര്‍ക്കിടയില്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു ബോളിവുഡ് താരം പരിനീതി ചോപ്രായുടെയും ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയുടെയും വിവാഹ വാര്‍ത്തകള്‍. നാളിതുവരെയും ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല എന്നതും ആരാധകര്‍ക്കിടയില്‍ നിരാശയ്‌ക്കിടയാക്കിയിരുന്നു. എന്നാല്‍, വിവാഹ നിശ്ചയത്തിനായി ഇരുവരും ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്നത്.

ഔദ്യോഗിക വാര്‍ത്ത പുറത്തുവിടാതെ രാഘവും പരിനീതിയും: മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ വച്ച് ഇരുവരും പരസ്‌പരം മോതിരം കൈമാറും എന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ ഏറ്റവും അടുത്ത 150 സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. രാഷ്‌ട്രീയ നിരയില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കരുതുന്നത്.

പരിനീതിയും രാഘവും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നിരുന്നാലും ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഎപി നേതാവ് സഞ്ജീവ് അറോറ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.

'രാഘവ് ചദ്ദയ്‌ക്കും പരിനീതി ചോപ്രയ്‌ക്കും എന്‍റെ ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. അവരുടെ ഒത്തുചേരല്‍ സ്‌നേഹം, സന്തോഷം, സൗഹൃദം എന്നിവ നിറഞ്ഞതാകട്ടെ. എന്‍റെ എല്ലാ വിധ ആശംസകളും'- സഞ്ജീവ് അറോറ ട്വീറ്റ് ചെയ്‌തു.

പ്രണയാഭ്യൂഹങ്ങള്‍: ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുംബൈയില്‍ വച്ച് ഇരുവരും ലഞ്ച് ഡേറ്റ് നടത്തിയപ്പോഴാണ് പരിനീതിയും രാഘവും ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. അടുത്തിടെ ഇരുവരും മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരുമിച്ച് ഐപിഎല്‍ മാച്ച് കാണാന്‍ എത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ചിത്രത്തില്‍ പരിനീതി രാഘവിന്‍റെ തോളില്‍ തലചായ്‌ച്ച് ഇരിക്കുന്നത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹത്തെ ശരിവയ്‌ക്കുന്നതായിരുന്നു.

അടുത്തിടെ നടന്ന മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ് മത്സരം കാണാനായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. മത്സരത്തിനിടെ ജനക്കൂട്ടത്തെ നോക്കി കൈ വീശി കാണിക്കുന്ന പരിനീതിയുടെയും രാഘവ് ചദ്ദയുടെയും ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. കറുപ്പ് നിറമുള്ള വസ്‌ത്രം ധരിച്ചായിരുന്നു ഇരുവരും എത്തിയത്.

ഇരുവരും ദീര്‍ഘനാളത്തെ സുഹൃത്തുക്കള്‍: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇരുവരും ഒരുമിച്ച് പഠിച്ചതാണെന്നും ഏറെ നാളായി സൗഹൃദത്തിലാണെന്നുമാണ് കരുതപ്പെടുന്നത്. ഇരുവരും പരസ്‌പരം ഇന്‍സ്‌റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുമുണ്ട്. അടുത്തിടെ പരിനീതി സില്‍വര്‍ നിറമുള്ള വസ്‌ത്രം ധരിച്ചപ്പോള്‍ പഞ്ചാബി വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നടന്നുവെന്ന തരത്തില്‍ സംശയങ്ങള്‍ പ്രചരിച്ചിരുന്നു.

മാത്രമല്ല ഡിസൈനര്‍ മനീഷ്‌ മല്‍ഹോത്രയുടെ ഓഫീസ് സന്ദര്‍ശിക്കുന്ന പരിനീതിയുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വിവാഹത്തിന്‍റെ തയ്യാറെടുപ്പിനായാണ് താരം ഡിസൈനറുടെ ഓഫീസിലെത്തിയത് എന്നാണ് കരുതുന്നത്. 'ഇഷക്‌സാദെ', 'ഹസി തോ പസീ','കേസരി', തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് പരിനീതി. 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍' എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. അതേസമയം, ആം ആദ്‌മി രാഷ്‌ട്രീയ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും എംപിയുമാണ് രാഘവ് ചദ്ദ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.