ETV Bharat / entertainment

നിറ ചിരിയോടെ ഇന്നസെന്‍റ് വീണ്ടും സ്‌ക്രീനിൽ ; 'ഫിലിപ്‌സി'ലെ ഗാനം പുറത്ത് - ഈ ലോകം ഗാനം

Philip's Movie Ee Lokam Song : ഹിഷാം അബ്‌ദുൽ വഹാബിന്‍റെ ഈണത്തിൽ ജോബ് കുര്യൻ ആലപിച്ച ഗാനം മികച്ച പ്രതികരണം നേടുന്നു

Hesham Abdul Wahab  Job Kurian  ഹിഷാം അബ്‌ദുൽ വഹാബിന്‍റെ ഈണം  ഹിഷാം അബ്‌ദുൽ വഹാബിന്‍റെ ഈണത്തിൽ ഈ ലോകം  ഈ ലോകം  നിറ ചിരിയോടെ ഇന്നസെന്‍റ് വീണ്ടും സ്‌ക്രീനിൽ  ഫിലിപ്‌സിലെ ഗാനം പുറത്ത്  ഫിലിപ്‌സ്  Philips new song Ee Lokam out  Philips new song  Philips movie  Mukesh starrer Philips movie  Mukesh new movie  Philips movie Ee Lokam Video Song  Ee Lokam Video Song from Philips movie  ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രം  Innocent  Innocent last movie  Innocent last movie Philips  Philips Movie Ee Lokam Song  ജോബ് കുര്യൻ ആലപിച്ച ഗാനം
Philip's new song Ee Lokam out
author img

By ETV Bharat Kerala Team

Published : Nov 2, 2023, 7:41 PM IST

മുകേഷ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫിലിപ്‌സ്'. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു. ഹിഷാം അബ്‌ദുൽ വഹാബിന്‍റെ ഈണത്തിൽ ജോബ് കുര്യൻ ആലപിച്ച 'ഈ ലോകം...' എന്നുതുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനു എലിസബത്ത് ജോസിന്‍റേതാണ് വരികൾ.

അന്തരിച്ച, മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യം തന്നെയാണ് ഈ ഗാനത്തിന്‍റെ ഹൈലൈറ്റ്. ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് 'ഫിലിപ്‌സ്'. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് ഇന്നസെന്‍റ് എത്തുന്നതെന്നാണ് വിവരം.

  • " class="align-text-top noRightClick twitterSection" data="">

ആൽഫ്രഡ് കുര്യൻ ജോസഫാണ് 'ഫിലിപ്‌സ്' സംവിധാനം ചെയ്യുന്നത്. മുകേഷിന്‍റെ മുന്നൂറാമത് ചിത്രം എന്ന സവിശേഷത കൂടിയുണ്ട് 'ഫിലിപ്‌സി'ന്. നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധന്യ, അജിത് കോശി, അൻഷ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് 'ഫിലിപ്‌സി'ന്‍റെ നിർമാണം. മൂന്ന് മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്‍റെയും കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. മുകേഷാണ് ടൈറ്റിൽ കഥാപാത്രമായ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. മാത്തുക്കുട്ടി സേവ്യറും ഒപ്പം സംവിധായകൻ ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിലെ പുതിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും പ്രണയവും എല്ലാം വന്നുപോകുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'ഫിലിപ്‌സ്' ഉടൻ പ്രേക്ഷകരിലേക്കെത്തും.

കാളിദാസും നമിതയും ഒന്നിക്കുന്ന 'രജനി' തിയേറ്ററിലേക്ക് : കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രജനി'. വിനില്‍ സ്‌കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' നവംബർ 17-ന് തിയേറ്ററുകളിലെത്തും. ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലും ഒരുക്കിയിരിക്കുന്ന 'രജനി' പരസ്യകലാരംഗത്തെ ശ്രദ്ധേയരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്‍റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ്. ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. സൈജു കുറുപ്പ്, ലക്ഷ്‌മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

READ MORE: കാളിദാസും നമിതയും ഒന്നിക്കുന്ന 'രജനി' തിയേറ്ററിലേക്ക്; നവംബർ 17ന് റിലീസ്

അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്‍റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.