സിനിമ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വർഷത്തിൽ പുതിയ ചലച്ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സംവിധായകൻ എംഎ നിഷാദ്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ പേരിൽ മാറ്റം വരുത്തിയ വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'അയ്യര് കണ്ട ദുബായ്' എന്ന പേര് 'അയ്യർ ഇൻ അറേബ്യ' എന്നാക്കിയാണ് മാറ്റിയിരിക്കുന്നത് (MA Nishad Iyer In Arabia Movie).
സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും എംഎ നിഷാദ് തന്നെയാണ്. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്‌ണ എന്നിവർ ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Iyer In Arabia Movie Starring Dhyan Sreenivasan, Mukesh, Urvashi, Durga Krishna, Shine Tom Chacko). അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവച്ച രസകരമായ വീഡിയോ വഴിയാണ് അണിയറ പ്രവർത്തകർ പുതിയ പേര് വെളിപ്പെടുത്തിയത്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവരാണ് വീഡിയോയിൽ അണിനിരക്കുന്നത്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ പ്രൊമോഷൻ വീഡിയോ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ ആണ് ചിത്രത്തിന്‍റെ നിർമാണം. ഒരു മുഴുനീള കോമഡി എന്‍റർടെയ്‌നർ ആയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മുകേഷും ഉർവശിയും നീണ്ട നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അയ്യർ ഇൻ അറേബ്യ'ക്ക് ഉണ്ട്. വെൽത്ത് ഐ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് 'അയ്യർ ഇൻ അറേബ്യ'.
ജാഫർ ഇടുക്കി, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‌ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‌മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ, അലൻസിയർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Iyer In Arabia Movie cast).
സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകർ. ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ആനന്ദ് മധുസൂദനൻ ആണ് സംഗീത സംവിധാനം. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത് എന്നിവർ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം - പ്രദീപ് എം വി, ശബ്‌ദലേഖനം - ജിജുമോൻ ടി ബ്രൂസ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, കോസ്റ്റ്യും - അരുൺ മനോഹർ, മേക്കപ്പ് - സജീർ കിച്ചു, അസോസിയേറ്റ് ഡയറക്‌ടർ - പ്രകാശ് കെ മധു, സ്റ്റിൽസ് - നിദാദ്, സൗണ്ട് ഡിസൈൻ - രാജേഷ് പിഎം, പി ആർ ഒ - എ എസ് ദിനേഷ്, പി ആർ & മാർക്കറ്റിങ് - കണ്ടന്‍റ് ഫാക്‌ടറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Iyer In Arabia Movie crew).