ETV Bharat / entertainment

ഗായകൻ ഹണി സിങ്ങും ശാലിനി തൽവാറും വിവാഹമോചിതരായി - പോപ് ഗായകന്‍ ഹണി സിങ്

പതിനൊന്ന് വര്‍ഷത്തെ വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡനവും പരസ്‌ത്രീ ബന്ധവും ശാലിനി ആരോപിച്ചിരുന്നു.

Etv Bharathoney singh divorced  ഹണി സിങ് ശാലിനി തല്‍വാറുമായുള്ള വിവാഹ ബന്ധം  pope singer honey sing  പോപ് ഗായകന്‍ ഹണി സിങ്  ശാലിനി തല്‍വാര്‍
ഹണി സിങ് ശാലിനി തല്‍വാറുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു
author img

By

Published : Sep 9, 2022, 10:36 PM IST

ന്യൂഡല്‍ഹി: പ്രമുഖ പഞ്ചാബി പോപ് ഗായകന്‍ ഹണി സിങ് ശാലിനി തല്‍വാറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞവര്‍ഷമാണ് ശാലിനി ഹണി സിങ്ങുമായി വിവാഹ മോചനം ആവശ്യപ്പെട്ട് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്.

ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡനവും പര സ്ത്രീ ബന്ധവും ആരോപിച്ചുമായിരുന്നു ശാലിനി വിവാഹ മോചന ഹര്‍ജി നല്‍കിയത്. തനിക്ക് 10 കോടി ഹണി സിങ് നഷ്‌ടപരിഹാരം നല്‍കണമെന്നും ശാലിനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കോടി നഷ്‌ട പരിഹാരം എന്ന നിലിയില്‍ ഇരുവരും ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു.

വ്യാഴാഴ്‌ച(08.09.2022) മുദ്രവച്ച കവറില്‍ ഒരു കോടി രൂപയുടെ ചെക്ക് ഹണി സിങ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിവാഹിതരാവുന്നതിന് മുമ്പ് തന്നെ ഹണി സിങ്ങും ശാലിനി തല്‍വാറും തമ്മില്‍ പരിചയമുണ്ടായിരുന്നു. 2011ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ത്യാസ് റോസ്‌റ്റര്‍ ഷോ എന്ന റിയാലിറ്റി ഷോയില്‍ വച്ചാണ് ഹണി സിങ് ശാലിനിയെ ആദ്യമായി പരിചയപ്പെടുന്നത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.