ETV Bharat / entertainment

വണ്ടര്‍ വുമണിന് ശേഷം 'ഹെര്‍' ; ഫസ്‌റ്റ് ലുക്കുമായി പാര്‍വതി - ഉര്‍വശി

Her first look poster: സ്‌ത്രീ കേന്ദ്രീകൃത ചിത്രവുമായി സംവിധായകന്‍ ലിജിന്‍ ജോസ്. 'ഹെര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്

Her movie first look poster  വണ്ടര്‍ വുമണിന് ശേഷം ഹെര്‍  ഫസ്‌റ്റ് ലുക്കുമായി പാര്‍വതി  Her movie  Her first look poster  ഹെര്‍  ഹെര്‍ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍  ഹെര്‍ പോസ്‌റ്റര്‍  പാര്‍വതി തിരുവോത്ത്  വണ്ടര്‍ വുമണ്‍  പാര്‍വതി  ഉര്‍വശി  ഐശ്വര്യ രാജേഷ്‌
വണ്ടര്‍ വുമണിന് ശേഷം ഹെര്‍; ഫസ്‌റ്റ് ലുക്കുമായി പാര്‍വതി
author img

By

Published : Nov 26, 2022, 4:32 PM IST

Her first look poster : അഞ്ച് ഗര്‍ഭിണികളുടെ കഥ പറഞ്ഞ അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണിന് ശേഷം മറ്റൊരു സ്‌ത്രീ കേന്ദ്രീകൃത കഥയുമായി 'ഹെര്‍'. അഞ്ചു സ്‌ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയുമായി സംവിധായകന്‍ ലിജിന്‍ ജോസ് എത്തുകയാണ്. 'ഫ്രൈഡേ', 'ലോ പോയിന്‍റ്‌' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ലിജിന്‍ ജോസ്.

ഹെര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്‌, ഉര്‍വശി, രമ്യ നമ്പീശന്‍, ലിജോ മോള്‍ ജോസ്‌ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. മാല പാര്‍വതി, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

Also Read: 'സിനിമകള്‍ക്ക് ലാഗുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ചിരിവരും, സംവിധായകര്‍ പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ' ; അഞ്ജലി മേനോന്‍ പറഞ്ഞത്

അര്‍ച്ചന വാസുദേവിന്‍റേതാണ് തിരക്കഥ. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കും. ഗോവിന്ദ് വസന്തയാണ് സംഗീതം. എ.ടി സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ അനീഷ് എം.തോമസ് ആണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.